മീഡിയാ വോയ്സ് പ്രിന്റഡ് മാസികയിൽ നിന്നും മീഡിയാ വോയ്സ് ടിവി എന്ന ദൃശ്യ മാധ്യമത്തിലേയ്ക്ക് എത്തിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. മീഡിയാ വോയ്സ് ടി വി ഓഫീസ് ഉത്ഘാടനം 25-04-2022 തിങ്കളാഴ്ച രാവിലെ 11 മണിക്ക് അരുവിക്കര എം.എൽ.എ അഡ്വ.ജി സ്റ്റീഫൻ ആര്യനാട് ഇറവൂർ വണ്ടയ്ക്കലിൽ വച്ച് നിർവഹിക്കുന്നു. അതോടൊപ്പം മീഡിയാ വോയ്സ് TV സ്വിച്ച് ഓൺ കർമ്മം ശ്രീമതി.ഗൗരിലക്ഷ്മീഭായി തമ്പുരാട്ടി നിർവഹിക്കുന്നു. ഉത്ഘാടനത്തോടനുബന്ധിച്ച് അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ആര്യനാട് തോളൂർ ആതിര ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പൊതുപരിപാടിയിൽ മീഡിയാ വോയ്സ് ടിവിയും വിഘ്നേശ്വര ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നിർധനരായവർക്ക് ഭക്ഷ്യ കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു. ഭക്ഷ്യ കിറ്റ് വിതരണം ആറ്റിങ്ങൽ പാർലമെന്റ് എം.പി. അടൂർ പ്രകാശ്, ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലളിത .ജെ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്. വിജു മോഹൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. പഠനോപകരണ വിതരണം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, സി പിഐ തിരുവന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, പുളിമൂട് വാർഡ് മെമ്പർ സിന്ധു എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ചടങ്ങിൽ മറ്റു രാഷ്ട്രിയ സാംസ്ക്കാരിക പ്രമുഖർക്കൊപ്പം സീ ടി വി സ രി ഗ മ പ റണ്ണറപ്പ് അവനി പങ്കെടുക്കുന്നു. പ്രസ്തുത പരിപാടിയിലേയ്ക്ക് ഏവർക്കും സ്വാഗതം.
NB. വിഘ്നേശ്വര ഗ്രാനൈറ്റിന്റെയും മീഡിയാ വോയ്സ് ടിവിയുടെയും നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 1 മണിക്ക് ആര്യനാട്, വെള്ളനാട് ഹോസ്പിറ്റലുകൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ സൗജന്യ ഉച്ചഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതാണ്.