സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാത്തോടാനുബന്ധിച്ച് ഈറ്റ, പനമ്പ്, തഴപ്പായ, ചൂരല്‍ മേഖലകളില്‍ പണിയെടുക്കുന്ന പരമ്പരാഗത തൊഴിലാളികള്‍ക്കുള്ള വിവിധ ധനസഹായ പദ്ധതികളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ഏപ്രില്‍ 25 തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അങ്കമാലി നാസ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. റോജി എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബെന്നി ബെഹനാന് എം. പി മുഖ്യതിഥി ആയി പങ്കെടുക്കും.