കണ്ണൂര്‍: സ്വന്തം ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്ന 47കാരൻ അറസ്റ്റില്‍. ബൈക്കിന്റെ മുന്‍സീറ്റ് കവറില്‍ നിറയെ കല്ലുകള്‍ കരുതി തന്നെ മറികടന്ന് പോകുന്ന വാഹനങ്ങളുടെ ചില്ല് എറിഞ്ഞു തകര്ക്കുന്നയാളെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ തന്ത്രപരമായി പിടികൂടി.
ചാല ഈസ്റ്റ് കോയ്യോട് പൊതുവാച്ചേരി റോഡിലെ മെഹര്‍ ടെക് സ്റ്റൈയിലിന് സമീപം താമസിക്കുന്ന വാഴയില്‍ വീട്ടില്‍ സി.എച്ച് ഷംസീറാണ് (47) അറസ്റ്റിലായത്. രണ്ട് ആംബുലന്‍സ് ഉള്‍പ്പെടെ ഏഴു വാഹനങ്ങളാണ് ഇയാള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. അഞ്ചു കാറുകള്‍ക്കു നേരെയും കല്ലേറുണ്ടായി.അന്വേഷണസംഘത്തില്‍ എ.എസ്.ഐമാരായ അജയന്, രഞ്ചിത്ത്, നാസര്‍ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.