കോവളം: യുവാവിനെ സംഘം ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു. കോളിയൂര്‍ വാഴത്തോട്ടം സ്വദേശികളായ അജിത്(23), പ്രണവ് (25), വെടിവച്ചാന്‍കോവില്‍ അയണിമൂട് സ്വദേശി സുബിന് (21), കോളിയൂര്‍ ചരുവിള വീട്ടില്‍ സുബിന് (24), കോവളം മുട്ടയ്ക്കാട് സ്വദേശി അജിന് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് മഴു, വെട്ടുകത്തികള്‍ എന്നിവ പിടിച്ചെടുത്തു.
തിരുവല്ലം പോലീസ് ആണ് ഇവരെ അറസ്റ്റു ചെയ്തത്. പള്ളിച്ചല്‍ സ്വദേശിയായ കിഷോറിനെ (26)യാണ് സംഘം പരിക്കേല്‍പ്പിച്ചത്. കൈയ്ക്കും കാലിനും വെട്ടേറ്റ ഇയാള്‍ ചികിത്സയിലാണ്. പത്താം തിയതി രാത്രി എട്ടോടെയാണ് സംഭവം. കോളിയൂര്‍ ഗ്രൗണ്ടിനടുത്ത് സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ കിഷോറിനെ സംഘം റോഡില്‍ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.