മാനന്തവാടി: മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാനന്തവാടി സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയെ സ്ഥലംമാറ്റി.
ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എം.ആര്. അജിത് കുമാറാണ് ഇതുമായി ബന്ധപ്പട്ട ഉത്തരവ് ഇറക്കിയത്. കോഴിക്കോട് ആര്.ടി.ഒ ഓഫിസിലേക്കാണ് സ്ഥലംമാറ്റിയത്.
കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമാണ് സീനിയര്‍ ക്ലര്‍ക്ക് എടവക എള്ളു മന്ദം പുതിയാര്‍ മറ്റത്തില്‍ സിന്ധു (42) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.