ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്നിര്മാണകമ്പനിയായ ടാറ്റ സ്റ്റീല്‍ റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കുന്നു.
യുക്രെയ്ന് അധിനിവേശം രണ്ടുമാസത്തോട് അടുക്കുന്നതിനിടെയാണ് റഷ്യയുമായി വ്യാപാര ബന്ധം ടാറ്റ അവസാനിപ്പിക്കുന്നത്.
അമേരിക്കയും യൂറോപ്യന്‍ യൂനിയനുകളും ഉപരോധം ശക്തമാക്കിയതിനു പിന്നാലെ നിരവധി അന്താരാഷ്ട്ര കമ്പനികളും സ്ഥാപനങ്ങളും റഷ്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചിരുന്നു. ടാറ്റ സ്റ്റീലിന് റഷ്യയില്‍ പ്രവര്‍ത്തനങ്ങളോ, ജീവനക്കാരോ ഇല്ല. റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
സ്റ്റീല്‍ നിര്‍മാണത്തിനായി ടാറ്റ റഷ്യയില്‍നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കുമ്ബോഴും ഇന്ത്യ റഷ്യയെ പിണക്കാത്ത നിലപാടാണ് സ്വീകരിക്കുന്നത്. യുക്രെയ്ന് അധിനിവേശത്തെ അപലപിക്കുന്ന യു.എന്‍ പ്രമേയങ്ങളില്‍നിന്ന് ഉള്‍പ്പെടെ ഇന്ത്യ വിട്ടുനിന്നിരുന്നു. ഇതിനിടെയാണ് റഷ്യയുമായുള്ള വ്യാപാര ബന്ധം ടാറ്റ അവസാനിപ്പിക്കുന്നത്.
നേരത്തെ, രാജ്യത്തെ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് റഷ്യയിലെ ബിസിനസ്സ് അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യയിലെയും യു.കെയിലെയും നെതര്‍ലാന്‍ഡിലെയും ടാറ്റ വ്യവസായ ശാലകള്‍ക്ക് അസംസ്കൃത വസ്ത്തുക്കള്‍ ലഭ്യമാക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായും കമ്പനി അറിയിച്ചു.