തൊടുപുഴ: വണ്ണപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ വീണ കാട്ടുപോത്തിനെ ഒടുവില്‍ പുറത്തെത്തിച്ച് കാടുകയറ്റി.
ഇന്ന് രാവിലെയാണ് ഷാജി എന്നയാളുടെ റബര്‍ തോട്ടത്തിലെ കിണറ്റില്‍ കാട്ടുപോത്തിനെ വീണ നിലയില്‍ കണ്ടത്. പിന്നാലെ വിവരം വനംവകുപ്പിനെ അറിയിച്ചു.
കണിറിന്റെ ഒരു വശം ജെസിബി ഉപയോഗിച്ച് ഇടിച്ച് താഴ്ത്തിയ ശേഷമാണ് പോത്തിന് പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞത്. ആദ്യ ജനവാസ മേഖലയിലേക്ക് ഓടിയ പോത്തിനെ പിന്നീട് തൊമ്മന്‍കുത്ത് വനപ്രദേശത്ത് കടത്താന്‍ കഴിഞ്ഞു. വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ തിരിച്ച് കാട്ടിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞത്.