തിരുവനന്തപുരം: മണ്ണെണ്ണയേക്കാള്‍ വിലക്കുറവുള്ള ഡീസല്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന എഞ്ചിനിലേക്ക് മാറാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറാവണം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്നും ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും മന്ത്രി ജി ആര് അനില്‍.
വില കൂടുന്നതനുസരിച്ച് മണ്ണെണ്ണയുടെ സബ്സിഡി ഉയര്‍ത്തുക എന്നത് സംസ്ഥാന സര്‍ക്കാരിന് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ണെണ്ണയുടെ അമിതവില മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും മന്ത്രി പറഞ്ഞു .
മണ്ണെണ്ണ വിലയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിനും അപ്പുറത്താണ് കാര്യങ്ങളെന്ന് മന്ത്രി ജി ആര് അനില്‍ വ്യക്തമാക്കുന്നു.സബ്സിഡി ഉയര്‍ത്തുന്നതിനും പരിമിതകളുണ്ടെന്ന് മന്ത്രി തുറന്ന് പറയുന്നു. സംസ്ഥാന സര്ക്കാരുംകൈയൊഴിയുമ്പോൾ ഇനിയെന്ത് എന്ന ചോദ്യം മത്രമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നിലുള്ളത്.