ചീരകളില്‍ കേമനാണ് വ്ളാത്താങ്കര ചീര. ഒരു വര്‍ഷത്തോളം വിളവെടുക്കാം. അതിനുശേഷം മാത്രമേ ഇത് പൂത്ത് തുടങ്ങുകയുള്ളൂവെന്നതാണ് കര്‍ഷകരെ വ്ളാത്താങ്കര ചീരയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാരണം.
മറ്റ് ചീരയേക്കാള്‍ കളര്‍ കൂടുതലാണ്, നന്നായി വളരുന്നു. വ്ളാത്താങ്കര ചീരയ്ക്ക് പ്രതിരോധ ശേഷിയും കൂടുതലാണ്. കൃത്യമായി പരിപാലിച്ചാല്‍ ഒരു മാസത്തിനകം വിളവെടുത്ത് തുടങ്ങാം. ഒരു സെന്റില്‍ നിന്ന് ഒരു പ്രാവശ്യം അറുപത് കിലോ വരെ വിളവ് ലഭിക്കും.
വിത്ത് വിതച്ച് കഴിഞ്ഞ് അഞ്ച് ദിവസത്തിനകം മുളച്ചുതുടങ്ങും. ഏഴ് ദിവസം കഴിഞ്ഞ് കോഴി വളവും, വേപ്പിന് പിണ്ണാക്കും, കടലപ്പിണ്ണാക്കും കുഴച്ച് ചീരത്തൈക്ക് ഇട്ടുകൊടുക്കുക. എല്ലാ ദിവസവും രാവിലെ കൃത്യമായി വെള്ളമൊഴിക്കുക.
ഒരു കിലോ ചീരയ്ക്ക് അമ്ബത് രൂപവരെ ലഭിക്കും. വിത്തിന് മാര്‍ക്കറ്റില്‍ മൂവായിരത്തിയഞ്ഞൂറ്-നാലായിരം രൂപവരെ വിലയുണ്ട്. നിറവും ഗുണവും രുചിയുമാണ് ഈ ചീര വാങ്ങാനെത്തുന്നവരെ ആകര്‍ഷിക്കുന്നത്