ആലപ്പുഴ: വിള ഇന്‍ഷുറന്‍സും നഷ്ടപരിഹാരവും സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നെല്‍ കര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍.
ഭക്ഷ്യവകുപ്പ് മുന്‍കൈ എടുത്താണ് പുതിയ പദ്ധതി തുടങ്ങുന്നത്. വേനല്‍ മഴ നാശംവിതച്ച കുട്ടനാടന്‍ പാടങ്ങളില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കുമെന്ന് മന്ത്രി ജി ആര് അനില്‍ പറഞ്ഞു.
വിള ഇന്‍ഷുറന്‍സിലെ സാങ്കേതിക തടസങ്ങളും നഷ്ടപരിഹാരം നല്‍കുന്നതിലെ അശാസ്ത്രീയതയും നെല്‍കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നു. അതിന് പൂര്‍ണ്ണ പരിഹാരം എന്ന നിലയ്ക്കാണ് ഭക്ഷ്യവകുപ്പിന്റെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. തമിഴ് നാട്ടില്‍ നിന്ന് അമിത കൂലി നല്‍കിയാണ് ഇപ്പോള്‍ കേരളത്തിലേക്ക് കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിക്കുന്നത്. തദ്ദേശീയമായി യന്ത്രങ്ങള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങും. മടവീഴ്ച തടയാന്‍ ശക്തമായ പുറംബണ്ട് നിര്‍മ്മാണം അടക്കം വൈകാതെ തുടങ്ങുമെന്ന് കുട്ടനാട്ടിലെത്തിയ ഭക്ഷ്യമന്ത്രി പറഞ്ഞു.