കൊവിഡ് നാലാം തരംഗ ഭീഷണിക്കിടെ ദില്ലിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു.ഞായറാഴ്ച മാത്രം 517 പുതിയ കൊവിഡ് കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
4.21 ശതമാനമാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കൊവിഡ് വ്യാപനം ആശങ്കയാവുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കര്‍ശനമാക്കാന്‍ ആലോചനയുള്ളതായി ദില്ലി ദുരന്തനിവാരണസേന അറിയിച്ചു.നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഏപ്രില്‍ 20-ന് ദുരന്തനിവാരണസേന യോഗം ചേരും.