കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി. കഴിഞ്ഞ നാല് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില കൂട്ടിയത്. 240 രൂപ വര്‍ധിച്ച് ഒരുപവന് സ്വര്‍ണത്തിന് 39,880 രൂപയായി.
39649 രൂപയായിരുന്നു ഇന്നലെ വരെ സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 120 രൂപ കൂടി കൂടിയാല്‍ പവന് 40,000 രൂപയാകും.
ഒരുഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 4985 രൂപയായി. 4955 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരുഗ്രാം സ്വര്‍ണത്തിന്റെ വില. ഏപ്രില്‍ 14 നാണ് അവസാനമായി സ്വര്‍ണവില കൂടിയത്. ഏപ്രില്‍ നാല്,അഞ്ച്, ആറ് തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുണ്ടായത്. 38240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുണ്ടായത്.
അതേ സമയം വെള്ളിക്ക് 75 .20 രൂപയാണ് ഇന്ന് വര്‍ധിച്ചത്.