ജോ റൂട്ട് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു.അഞ്ച് വര്‍ഷക്കാലം ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്നതിനു ശേഷമാണ് റൂട്ട് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്.
പുതിയ ക്യാപ്റ്റനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് പുതിയ ക്യാപ്റ്റനാവുമെന്നാണ് റിപ്പോര്‍ട്ട്.ഇംഗ്ലണ്ടിനെ ഏറ്റവുമധികം മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റനാണ് ജോ റൂട്ട്.
64 ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന റൂട്ട് 27 മത്സരങ്ങളില്‍ വിജയിക്കുകയും 26 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.
ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയില്‍ ഇത് രണ്ടും റെക്കോര്‍ഡാണ്. അവസാന 17 മത്സരങ്ങളില്‍ ആകെ ഒരു ജയം മാത്രമാണ് റൂട്ടിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.