യഷ് നായകനായെത്തിയ ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. രാജ്യമെമ്ബാടുമുള്ള മിക്ക തിയേറ്ററുകളിലും ചിത്രം ഇപ്പോഴും ഹൗസ്ഫുള്ളാണ്.
ഇപ്പോഴിതാ സിനിമയുടെ ആദ്യദിന കളക്ഷന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം 134.5 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. കന്നഡ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ‘കെജിഎഫ് ചാപ്റ്റര്‍ 2’. സിനിമയുടെ വിജയത്തിന്റെ സന്തോഷം പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ഏറ്റെടുത്തിരിക്കുന്നത്.ലോകമെമ്ബാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്.