കൊച്ചി : നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചനാക്കേസിലും അന്വേഷണം വേഗത്തിലാക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
ദിലീപിന്റെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കാവ്യ മാധവന്റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയശേഷം നോട്ടീസ് നല്കി വിളിച്ചുവരുത്തും.
നടിയെ ആക്രമിച്ച കേസും വധ ഗൂഡാലോചനാക്കേസും മുന്നോട്ടുകൊണ്ടുപോകേണ്ടത് സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് രൂപരേഖ തയാറാക്കിയിരിക്കുന്നത്. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാന്‍ വീണ്ടും നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം ഇവരെ വിളിപ്പിച്ചെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് നല്‍കിയത്. അടുത്തയാഴച ഇരുവരേയും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇവരുടെ പക്കല്‍ എത്തിയോ എന്നാണ് പരിശോധന നടത്തുന്നത്.