പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. പാലക്കാട് എലപ്പുള്ളി കുത്തിയതോട് സ്വദേശി സുബൈർ (47) ആണ് കൊല്ലപ്പെട്ടത്. കസബ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജുമുഅ നമസ്കരിച്ച് പിതാവുമായി വീട്ടിലേക്ക് പോവുന്നതിനിടെ എലപ്പുള്ളി പള്ളിക്ക് സമീപം രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്കിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കില്‍ നിന്നും വീണ് പരുക്കേറ്റു.