തിരുവനന്തപുരം: ഭൂജല വകുപ്പ് പുതിയതായി വാങ്ങിയ അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ജിയോഫിസിക്കല്‍ ലോഗര്‍ യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്.
ട്യൂബ് വെല്ലുകളുടെ നിര്‍മാണത്തിനു മുന്നോടിയായ മണ്ണിലെ ഉപ്പു രസവും ഇരുമ്ബിന്റെ അംശവും അടക്കം പരിശോധിക്കുന്നതിനു വേണ്ടിയാണ് ലോഗര്‍ യൂണിറ്റ് ഉപയോഗിക്കുന്നത്. ഏകദേശം 79 ലക്ഷം രൂപ ചെലവഴിച്ചാണ് യുകെയില്‍ നിര്‍മിച്ച യൂണിറ്റ് വാങ്ങിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
കൊല്ലം, ആലപ്പുഴ ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളില്‍ തീരപ്രദശത്തുള്ള പൊതുകുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള ശാസ്ത്രീയ പഠനം കാര്യക്ഷമമാക്കാനും ലോഗ്ഗര്‍ യൂണിറ്റ് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.