നെടുമങ്ങാട് ; തേവൻപാറ ഫാത്തിമ മാതാ ദേവാലയത്തിൽ ഇന്ന് രാവിലെ 9 മണിക്കു പീഡാനുഭവ യാത്ര നടന്നു .തോട്ടുമുക്ക് സെന്റ് ജോർജ് ദേവാലയത്തിൽ നിന്നും ആരംഭിച്ചു ദേവൻപാറ ദേവാലയത്തിൽ എത്തി ചേർന്നു.വൈകിട്ട് 3 മണിക്കു കർത്താവിന്റെ പീഡ സഹന അനുസ്മരണം ,ദൈവ വചന പ്രഘോഷണം ,കുരിശു ആരാധന ,ദിവ്യ കാരുണ്യ സ്വീകരണം എന്നിവ നടക്കും .ശനിയാഴ്ച രാത്രി 11 നു ആഘോഷമായ ജാഗരണം, ദീപാർച്ചന ,പെസഹാ പ്രഘോഷണം ,ജ്ഞാനസ്നാന തിരുക്കർമം ,സ്തോത്ര യാഗ കർമം എന്നിവ നടക്കും .