സിദ്ദിഖ് സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭാസ്കര്‍ ദ റാസ്കല്‍. മമ്മൂട്ടി, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്.
സനൂപ് സന്തോഷ്, ബേബി അനിഘ, ജനാര്ദ്ദനന്, ജെ.ഡി. ചക്രവര്‍ത്തി, ഇഷ തല്‍വാര്‍, തുടങ്ങിയവരും ശ്രദ്ധേയവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. 2015 ലെ വിഷുദിനത്തില്‍ തിയറ്ററുകളില്‍ എത്തിയ ഭാസ്ക്കര്‍ ദ റാസ്ക്കല്‍ പ്രദര്‍ശനവിജയം നേടി.