പാലക്കാട്: ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു.ചൂലന്നൂരിലാണ് സംഭവം.മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്.ഇവർ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് കോട്ടായി പോലീസ് അറിയിച്ചു. ബന്ധുവായ മുകേഷ് എന്ന യുവാവാണ് ഇവരെ വെട്ടിയത്. കുനിശ്ശേരി സ്വദേശിയായ ഇയാള്‍ ഒളിവില്‍ പോയെന്നും ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.