ഡോ.ബി.ആര് അംബേദ്കറുടെജന്മദിനം തമിഴ്നാട്ടില്‍ ഇനി മുതല്‍ സമത്വ ദിനമായിആചരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്.
ഇത് സംബന്ധിച്ച പ്രഖ്യാപനം സ്റ്റാലിന് ഇന്നലെ സഭയില്‍ നടത്തിയിരുന്നു. ഇതോടൊപ്പം തന്തൈ പെരിയാര്‍ ഇ.വി രാമസ്വാമിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 സാമൂഹിക നീതി ദിനമായി ആചരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അംബേദ്കറുടെ സ്മരണക്കായി എല്ലാവരും ഈ ദിവസം സമത്വ പ്രതിജ്ഞയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചെന്നൈയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമത്വ ദിനാചരണത്തില്‍ സ്റ്റാലിന് സഹപ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെന്നൈയിലെ അംബേദ്കര്‍ സ്മാരകത്തില്‍ അദ്ദേഹത്തിന്റെ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കും. കൂടാതെ അംബേദ്കറുടെ തിരഞ്ഞെടുത്ത പുസ്കങ്ങള് തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുമെന്നും സ്റ്റാലിന് പറഞ്ഞു.