കൊല്ലം: ഇതരസംസ്ഥാനക്കാരനായ ബാര്‍ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കൊല്ലം പള്ളിത്തോട്ടം നീലാംതോട്ടം അനില്‍ ഭവനില്‍ മണികണ്ഠന് ആണ് (42) പൊലീസ് പിടിയിലായത്.കോട്ടമുക്കിലുളള ബാര്‍ ഹോട്ടലില്‍ മണികണ്ഠന് മദ്യപിച്ച ശേഷം ട്രേയില്‍ ഗ്ലാസുകളുമായി പോയ ക്ലീനിങ് സ്റ്റാഫായ അസം സ്വദേശി അസ്ഹറുളിനോട് ഇയാള്‍ കുപ്പി ആവശ്യപ്പെട്ടു. ഇത് നിരസിച്ച വിരോധത്തിലാണ് ആക്രമിച്ചത്. കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ബി. ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.