കോട്ടയം; സിനിമ നിര്‍മ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു. കോട്ടയത്ത് വച്ചായിരുന്നു അന്ത്യം. എഴുപത്തിനാല് വയസായിരുന്നു. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍, കൂടണയും കാറ്റ് എന്നീ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഏറെക്കാലമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം ഗസ്റ്റ് ഹൗസിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ശനിയാഴ്ച്ചയായിരിക്കും സംസ്കാരം.