തൃശൂര്‍: കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി പരച്ചാമി ആണ് മരിച്ചത്.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കടയില്‍ നിന്ന് ചായ കുടിച്ചതിന് ശേഷം റോഡ് മുറിച്ചുകടക്കവെയാണ് അപകടം സംഭവിച്ചത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്. അമിത വേഗതയിലായിരുന്നു ബസ് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളിലേക്ക് മാറ്റി.