യേശുക്രിസ്തുവിനെ ക്രൂശിച്ച പോലെ തന്നെയും കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതാവ് KV തോമസ്.
ആലപ്പുഴയില്‍ കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ഇടത് മതേതര ശക്തികളെ കൂട്ടുപിടിക്കാതെ കോണ്‍ഗ്രസ്സിന് ഇന്ന് BJP യെ ഒറ്റക്ക് നേരിടാന്‍ കഴിയുമോ എന്നും കെ വി തോമസ് ചോദിച്ചു.
താന്‍ എന്നും കോണ്‍ഗ്രസ്സ് പ്രവര്ത്തകന് തന്നെയാണ് ,തനിക്കെതിരെ സത്യമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നു. താന്‍ 4 അന്വേഷണം നേരിട്ടയാള്‍ ഇത് പറഞ്ഞയാള്‍ക്കെതിരെ അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്ത് വരുംമെന്നും അദ്ദേഹത്തെ പറഞ്ഞു.
തന്നെ എന്തിന് കോണ്‍ഗ്രസ്സില്‍ നിന്ന് ചവിട്ടി പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും ഗണ്‍ പോയിന്‍്റില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി കളയാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കെ വി തോമസ്.വ്യക്തിപരമായി ആക്ഷേപം ഉന്നയിക്കുന്നുവെന്നും മാന്യതയില്ലാത്ത സമരങ്ങള്‍ തനിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്നുവെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു .
മറ്റ് നേതാക്കളെയും ഇതുപോലെ ആക്ഷേപിച്ചിരുന്നു.തന്നെ പുറത്താക്കാന്‍ പറ്റില്ല .താന്‍ അകത്ത് നിന്ന് ഫൈറ്റ് ചെയ്യും.പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കും. എറണാകുളത്ത് ചില നേതാക്കള്‍ തനിക്ക് എതിരെ കോക്കസ്സായ് പ്രവര്‍ത്തിക്കുന്നു.എറണാകുളത്ത് കോണ്‍ഗ്രസ്സിന് അടിത്തറ പാകിയത് താനാണെന്നും സ്ഥാനമാനങ്ങള്‍ ജനം തന്നതാനെന്നും അദ്ദേഹം പറഞ്ഞു.
സമുദായം പറഞ്ഞു അധിക്ഷേപിക്കുന്നത് ശരിയല്ല.വീട്ടില്‍ താമരവളത്തിയതിന് തന്നെ BJP ആക്കി.യേശുവിനെ കുരിശില്‍ തറച്ച പോലെ തന്നെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു.BJP യെ എതിര്‍ക്കാന്‍ ഇടതു ശക്തികളെ യോജിപ്പിക്കാതെ കോണ്‍ഗ്രസ്സിന് ഒറ്റക്ക് നില്ക്കാന് കഴിയുമോ എന്ന് സ്വയം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു