തൃശ്ശൂര്‍: പീച്ചിയില്‍ ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു. മുന്‍ സി ഐ ടി യു പ്രവര്‍ത്തകനായ സജിയാണ് ജീവനൊടുക്കിയത്.
സജിയെ ഇന്നലെ വീടിനകത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് കിട്ടിയിട്ടുണ്ട്.
കുറിപ്പില്‍ സി പി എം ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിവാഹിതനായ സജിക്ക് സാമ്ബത്തിക ബാദ്ധ്യതകളോ കുടുംബ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സിപിഎം അഴിമതി ചോദ്യം ചെയ്തതാണ് സജിയോട് പാര്‍ട്ടിക്ക് പക തോന്നാന്‍ കാരണമെന്ന് സഹോദരന് ആരോപിച്ചു. സി ഐ ടി യു വിട്ട് സജി സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇതാണ് പ്രശ്നങ്ങള്‍ വഷളാകാന്‍ കാരണം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും ഭീഷണിപ്പെടുത്തിയെന്നും കഴിഞ്ഞ ഒരാഴ്ചയായി സജി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.