കോന്നി: മലയോര നാടിെന്റ വനചരിത്രത്തിെന്റ കഥകള്‍ സൂക്ഷിക്കുന്ന കോന്നി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസിന് 64 വയസ്സ്.
1958 ജൂലൈ ഒന്നിനാണ് നിലവിലെ ഡി.എഫ്.ഒ ഓഫിസ് നിലവില്‍വന്നത്. 331 സ്ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന കോന്നി വനം ഡിവിഷനില്‍ കോന്നി, നടുവത്ത്മൂഴി, മണ്ണാറപ്പാറ ഫോറസ്റ്റ് ഡിവിഷനുകള്‍ ഉള്‍പ്പെടുന്നു.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കും അടൂരിെന്റയും പത്തനംതിട്ടയുടെയും പത്തനാപുരത്തിെന്റയും ചില ഭാഗങ്ങളും കോന്നി വനം ഡിവിഷന് കീഴിലാണ്. 1954ല്‍ കോന്നി ഡി.എഫ് ഓഫിസ് കെട്ടിടം നിലവില്‍വരുന്നത്. അന്നുമുതല്‍ വിവിധ ബ്രിട്ടീഷ് ഭരണാധികാരികളായിരുന്നു കണ്‍സര്‍വേറ്റര്‍മാര്‍.
കോന്നി ഡിവിഷനിലെ ആദ്യ ഡി.എഫ്.ഒ നാരായണപിള്ളയായിരുന്നു. ഇതിനകം മുപ്പത്തിനാലോളം ഡി.എഫ്.ഒമാര്‍ കോന്നിയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ശ്യാം മോഹന്‍ ലാലാണ് കോന്നി ഡി.എഫ്.ഒ. കോന്നി ഇക്കോ ടൂറിസം സെന്ററും അടവി കുട്ടവഞ്ചി സവാരികേന്ദ്രവുമാണ് ഡിവിഷെന്റ കീഴിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ ബോര്‍ഡിലോണ്‍ വനം വകുപ്പ് മേധാവി ആയിരുന്ന കാലഘട്ടത്തിലാണ് കോന്നി ഫോറസ്റ്റ് ഡിവിഷന് ഓഫിസിന് സമീപമുള്ള ഇന്സ്പെക്ഷന് ബംഗ്ലാവ് നിര്‍മിക്കുന്നത്.
സമുദ്രനിരപ്പില്‍നിന്ന് ആയിരം മീ. ഉയരത്തിലാണ് ഇന്സ്പെക്ഷന് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. കുന്നിെന്റ നെറുകയിലുള്ള ബംഗ്ലാവില്‍ എത്താന്‍ കുന്നിനെ വലംവെച്ച് റോഡ് നിര്‍മിച്ചതുമൂലം ഇവിടം ബംഗ്ലാവ് മുരുപ്പ് എന്നും അറിയപ്പെട്ടു. രാജഭരണ കാലത്തെ വനനിയമങ്ങള്‍ രൂപപ്പെട്ടതും ഇവിടെ വെച്ചായിരുന്നു.