രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ ഇന്ന് പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. ഇതിന് പിന്നാലെ ഇന്ന് രാത്രി എട്ട് മണിക്ക് പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. പ്രസിഡന്റ് ആരിഫ് അല്‍വി പുതിയ പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച്, പിഎംഎല്‍ പാര്‍ട്ടിയുടെ ഷഹബാസ് ഷെരീഫാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് വിജയം ഉറപ്പാണ്. പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനാണ് ഷഹബാസ് ശരീഫ്. ഷഹബാസ് മന്ത്രിസഭയില്‍ ബിലാവല്‍ ബൂട്ടോ വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.