ഒരു സ്റ്റേഷനില്‍ ഒരു ഉല്പന്നം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കൈത്തറി ഉല്‍പ്പന്നങ്ങളുടെ ആദ്യ സ്റ്റോള്‍ ആരംഭിച്ചു.
പ്രാദേശിക കൈത്തൊഴില്‍ വ്യവസായങ്ങളെ സഹായിക്കുക, കൈത്തറി, കരകൗശല ഉത്പന്നങ്ങള്‍ക്ക് വിതരണ ശൃംഖല സൃഷ്ടിക്കുക എന്നീ ഉദ്ദേശങ്ങളോട് കൂടിയാണ് പദ്ധതിക്ക് തുടക്കമായത്.
ബാലരാമപുരം വനിതാ ഹാന്‍ഡ്ലൂം വീവെഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉല്പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ സ്റ്റേഷനില്‍ ലഭ്യമാവുന്നത്.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ശ്രീ ആര് മുകുന്ദ് സ്റ്റാള്‍ ഉത്ഘാടനം ചെയ്തു.