ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായതോടെ ഭവനവായ്പകളുടെ പലിശ കുറയ്ക്കാനായി ആര്‍ബിഐ പ്രഖ്യാപിച്ച ഇളവ് നീട്ടി. 2023 മാര്‍ച്ച് 31 വരെയാണ് ഇളവ് നീട്ടി നല്‍കിയത്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ 2020 മെയ് മുതല്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.
2020 ഒക്ടോബറില്‍ പ്രഖ്യാപിച്ച ഇളവിന്റെ കാലാവധി ഈ മാര്‍ച്ച് 31ന് അവസാനിച്ചതോടെയാണ്് തിയ്യതി് നീട്ടിയത്. ബാങ്കുകളുടെ കരുതല്‍ ധന നീക്കിയിരിപ്പ് (റിസ്ക് വെയിറ്റേജ്) വ്യവസ്ഥയാണ് ഇതിനായി ആര്‍ബിഐ അന്ന് പരിഷ്കരിച്ചത്. സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുകയാണെന്നും ആര്‍ബിഐ വിലയിരുത്തി.
2020ല്‍ കോവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടായ കഴിഞ്ഞ വര്‍ഷം ഭവന വില്‍പ്പന കുത്തനെ വര്‍ദ്ധിച്ചു. കുറഞ്ഞ പലിശ നിരക്ക് റെസിഡന്‍ഷ്യല്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്പനയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.