ബംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കമമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു.
കള്ളപ്പണം വെളുപ്പിക്കലില്‍ ബിനീഷിനെതിരെ കൃത്യമായ തെളിവുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിനീഷിന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായ മുകേഷ് കുമാര്‍ മറോറിയയാണ് ഇ ഡിക്ക് വേണ്ടി ഈ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ബിനീഷ് കോടിയേരിക്കെതിരെ ഇ ഡി കോടതിയെ സമീപിച്ചത്. ബിനീഷിനെതിരെയുള്ള നിര്‍ണായകമായ തെളിവുകള്‍ ആദ്യം തന്നെ ലഭച്ചിരുന്നെന്നും എന്നാല്‍ ഈ തെളിവുകള്‍ കണക്കിലെടുക്കാന്‍ കര്‍ണാടക ഹൈക്കോടതി തയാറായില്ലെന്നും. ബിനീഷിന്റെ പേരിലുള്ള നാല് ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുക നിക്ഷേപിച്ചിരുന്നു, എന്നാല്‍ ഇതിന്റെ ശ്രോതസ് കാണിക്കാനും ബിനീഷിന് കഴിഞ്ഞിരുന്നില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പണം നിക്ഷേപിച്ചവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും അവരാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്ന കാര്യവും നിര്‍ണായകമായ ഹര്‍ജിയില്‍ ഇ ഡി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയവയുടെ കച്ചവടം തനിക്കുണ്ടായിരുന്നെന്നും അതില്‍ നിന്നുള്ള വരുമാനമാണ് ഇതെന്നുമാണ് ബിനീഷ് ഉദ്യോഗസ്ഥരെ അറിയിച്ചത് എന്നാല്‍ ഇതിന് വ്യക്തമായ തെളിവ് ഹാജരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.