സംസ്ഥാനത്ത് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വേയുടെ പ്രചാരണത്തിനായി തയ്യാറാക്കിയ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് നിര്‍വഹിക്കും. ഏപ്രില്‍ 11 തിങ്കളാഴ്ച രാവിലെ 10.30ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷനാകും