കൊച്ചി :ഹാക്കര്‍ സായ് ശങ്കര്‍ അറസ്റ്റില്‍. നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഹാക്കര്‍ സായ് ശങ്കര്‍ അറസ്റ്റില്‍.
ക്രൈംബ്രാഞ്ച് ഉച്ചയോടെയാണ് സായ്ശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന ചെയ്ത കേസിലെ പ്രതി ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതിനാണ് സായ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. സായ് ശങ്കറിനെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും. സായ് ശങ്കറിന്റെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്താനാണ് അന്വേഷണത്തിന്റെ നീക്കം.