കൊച്ചി : ഡീസല്‍ വിലവര്‍ദ്ധനയ്ക്കെതിരെ കെ.എസ്.ആര്.ടിസി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ വില നിര്‍ണ്ണയ സംവിധാനം സംബന്ധിച്ച് രേഖാമൂലം മറുപടി അറിയിക്കാന്‍ എണ്ണകമ്പിനികളോടും ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തോടും കോടതി ആവശ്യപ്പെട്ടിരുന്നു.
കെ.എസ്.ആര്.ടിസിയ്ക്കുള്ള ഡീസലിന്റെ വില ലിറ്ററിന് 21 രൂപ 10 പൈസ വര്‍ദ്ധിപ്പിച്ച എണ്ണകമ്പിനികളുടെ നടപടി കോര്പ്പറേഷന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയായിരുന്നു കെ.എസ്.ആര്.ടി.സിയ്ക്കുള്ള ഡീസല്‍ വിലയില്‍ കമ്ബനികള്‍ വര്‍ദ്ധന വരുത്തിയത്. ഈ നടപടി വിവേചനപരവും അന്യായവുമാണെന്നാണ് കെ.എസ്.ആര്.ടി.സിയുടെ വാദം. എണ്ണകമ്പിനികളുടെ വില വര്ദ്ധനാ നടപടി സ്റ്റേ ചെയ്യണമെന്ന കെ.എസ് ആര് .ടി.സിയുടെ ആവശ്യം കോടതി നേരത്തെ നിരസിച്ചിരുന്നു.