പാലക്കാട്; ഒലവക്കോട് ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. മലമ്ബുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) ആണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഒലവക്കോട് ഐശ്വര്യ നഗര്‍ കോളനിയിലാണ് സംഭവം. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ റഫീഖിനെ മര്‍ദിച്ചതെന്നു പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചത് റഫീഖാണെന്ന് സംശയം തോന്നിയാണ് ഇവര്‍ പിടികൂടി മര്‍ദ്ദിച്ചത്.
ക്രൂരമായി മര്‍ദ്ദനമേറ്റ റഫീഖിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.