കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസിന് കൂടെയുള്ള ആളുകളെ തന്നെ നഷ്ടമാവുകയാണ്. സഹകരിക്കാന്‍ തയ്യാറായാല്‍ തോമസിനെ സ്വീകരിക്കും. കെ.വി തോമസിന് സെമിനാറില്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒന്നും കേരളത്തിലെ കോണ്‍ഗ്രസ് ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു.
എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സിപിഎം സമ്മേളനത്തിനല്ല ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറിലാണ് പങ്കെടുക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തനിക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് സൈബറാക്രമണം നടക്കുന്നതെന്നും തന്നോട് മാത്രമെന്താണ് ചിലര്‍ക്ക് പകയെന്ന് അറിയില്ലെന്നും കെ.വി തോമസ് പറഞ്ഞു.
അതേസമയം കെ.വി തോമസിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയതോടെ അച്ചടക്കനടപടി ഉറപ്പായെന്ന് സുധാകരന് പറഞ്ഞു.