തിരുവനന്തപുരം: രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്.
ഇന്നലെ വരെ പവന് 38,240 രൂപയായിരുന്നു വില. ഇന്ന് 160 രൂപ വര്‍ധിച്ച് 38,400 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4800 രൂപയുമായി. ഇന്നലെ 4780 രൂപയായിരുന്നു ഗ്രാമിന് വില.
കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയുമായിരുന്നു സംസ്ഥാനത്ത് സംസ്ഥാനത്ത് സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏപ്രില്‍ 2,3 തീയ്യതികളില്‍ 38360 രൂപയായിരുന്നു പവന്റെ വില. ഏപ്രില്‍ 1 ന് ഉണ്ടായിരുന്ന 38,480 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.