തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പെട്ടെന്നുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍- മധ്യ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത.
ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് കേരളത്തിലെ വേനല്‍ മഴയെ സ്വാധീനിച്ചേക്കില്ല എന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. പലയിടങ്ങിലും കാറ്റിലും മഴയിലും മരങ്ങള്‍ ഇലക്ട്രിക് പോസ്റ്റുകളും റോഡിലേക്കു മറിഞ്ഞുവീണു. ഗതാഗതം തടസപ്പെട്ടു. എറണാകുളം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. മലയോരമേഖലകളില്‍ പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ വലിയ രീതിയിലുള്ള കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Kerala Rain Updates: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ; പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്