മുംബൈ: മുന്‍ മുംബൈ പൊലീസ് കമ്മീഷ്ണര്‍ പരം ബീര്‍ സിങ് ഉന്നയിച്ച അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന എന്‍.സി.പി നേതാവും മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയുമായ അനില്‍ ദേശ്മുഖിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
സാമ്ബത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ദേശ്മുഖ് നവംബര്‍ മുതല്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ്.
ജയിലില്‍ എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ദേശ്മുഖിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ചു.
അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് തന്നെ കസ്റ്റഡിയിലെടുക്കാന്‍ അനുമതി നല്കിയ പ്രത്യേക കോടതി ഉത്തരവിനെതിരെ ദേശ്മുഖ് ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു.
അഭിഭാഷകന് മുഖേന തിങ്കളാഴ്ച ബോംബെ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തന്നെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊണ്ട് സി.ബി.ഐ സമര്‍പ്പിച്ച അപേക്ഷയെ ദേശ്മുഖ് ചോദ്യം ചെയ്തിരുന്നു. ദേശ്മുഖ് സമര്‍പ്പിച്ച ഹരജി ബോംബെ ഹൈകോടതി ബുധനാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു.