തിരുവനന്തപുരം: മുഹമ്മദ് നബിയുടെ ആശയങ്ങള്‍ പലതും കമ്മ്യൂണിസത്തോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി . സാമ്ബത്തിക അസമത്വം സൃഷ്ടിച്ച സാഹചര്യങ്ങള്‍ പട്ടിണിക്കിട്ട കോടിക്കണക്കിന് മനഷ്യരെയാണ് വ്രതകാലത്ത് നോമ്ബെടുക്കുന്നവരെ ഓര്‍മിപ്പിക്കുന്നത്.
ചുറ്റുവട്ടങ്ങളില്‍ ആരും വിശന്നിരിക്കുന്നില്ലെന്ന്് ഉറപ്പാക്കിയ ശേഷമെ നിങ്ങള്‍ ഭക്ഷണം കഴിക്കാവു എന്നാണ് നബി തിരുമേനിയുടെ പാഠം. അത് സമത്വപൂര്‍ണമായ സമൂഹത്തെ കുറിച്ചുള്ള സങ്കല്പമാണ് മനുഷ്യന് പകര്‍ന്ന് നല്‍കുന്നതെന്നും ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
ഇഎംഎസിന്റെയും പി.കൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ പൊന്നാനിയില്‍ നടന്ന തൊഴിലാളി സമരങ്ങളില്‍ ‘സല്ലല്ലാഹു അലൈഹിവസല്ലം’ എന്നത് ചേര്‍ത്ത് മുദ്രാവാക്യം വിളിക്കുമായിരുന്നെന്നും ബേബി ഓര്‍മ്മപ്പെടുത്തി. മാര്‍ക്സും ഏംഗല്‍സും ലെനിനും റോസാലക്സംബര്‍ഗും മാവോയും ഹോചിമിനും അന്റോണിയോ ഗ്രാംഷിയും ഫിദലും ചെഗുവേരയുമെല്ലാം അക്കാലഘട്ടങ്ങളിലെ പ്രവാചകന്മാരാണെന്നും ബേബി ഫേസ്ബുക്ക് പേജില്‍കുറിച്ചു.