കര്‍ണാടക: ഹലാല്‍ മാംസം വിറ്റയാളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഹലാല്‍ മാംസത്തിനെതിരേ ഉയരുന്ന ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ പരിശോധിക്കുമെന്നു കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ഭദ്രാവതിയില്‍ ഇന്നലെ മുസ്ലിം കച്ചവടക്കാരെ ആക്രമിച്ചതായി പരാതിയുള്ളതെന്നു പോലീസ് പറഞ്ഞു.
ഹിജാബ് വിഷയം വിവാദമായതിനു ശേഷം തീവ്ര ഹിന്ദു ഗ്രൂപ്പുകള്‍ ഹലാല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കെതിരേ ശക്തമായ പ്രചാരണ പരിപാടികള്‍ സംസ്ഥാനത്തു നടത്തുന്നുണ്ട്. ക്ഷേത്ര പരിസരങ്ങളില്‍ അഹിന്ദുക്കള്‍ കച്ചവടം നടത്തുന്നതു വിലക്കിക്കൊണ്ടു ചില സംഘടനകള്‍ നേരത്തെ രംഗത്തുവന്നിരുന്നു. മുസ്ലിം കച്ചവടക്കാരെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്ന് ആക്ഷേപം ഉണ്ടായിരുന്നു.