തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ വില്ലേജിൽ നെട്ടിച്ചിറ ശിവജി നഗറിൽ സലിം മൻസിൽ താമസിക്കുന്ന മൈതീൻകണ്ണ് മകൻ ബഷീറിനെ (54) കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക് കഠിന തടവും,1,25,000 രൂപ പിഴയും. നെടുമങ്ങാട് കരിപ്പൂർ നെട്ടിച്ചിറ ശിവജി നഗറിൽ പഴയവിള പുത്തൻവീട്ടിൽ താമസിക്കുന്ന മുഹമ്മദ് ഹനീഫ് മകൻ സിദ്ധിഖ് (56), ഭാര്യ നാജു എന്ന നാജ ബീഗം (47) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി വിചാരണ സമയത്ത് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം രണ്ടാം അഡീ.സെഷൻസ് കോടതി ജഡ്ജി എ.എസ്. മല്ലികയുടേതാണ് ഉത്തരവ്.