ഡല്‍ഹി: യൂറോപ്പിലെ ഇപ്പോഴത്തെ യുദ്ധ സാഹചര്യം അന്താരാഷ്ട്ര തലത്തിലെ സന്തുലിതാവസ്ഥയ്ക്ക് മേലെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇതിനാല്‍ മേഖലാ തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍ ബിംസ്റ്റെക് രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.നളന്ദ സര്‍വകലാശാലയുടെ ബിംസ്റ്റെക് സ്കോളര്‍ഷിപ്പ് പ്രോഗ്രാം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ബിംസ്റ്റെക് രാജ്യങ്ങളുമായി കുറ്റകൃത്യ നിയന്ത്രണത്തിനായി ഉഭയകക്ഷി സമ്മതപ്രകാരം കരാര്‍ ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.