തിരുവനന്തപുരം: സംസ്ഥാന പൊലീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സമ്മർ വെക്കേഷൻ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഏപ്രിൽ 4ന് തുടങ്ങി ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പ് നടക്കുന്നത്.ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം കണക്കിലെടുത്ത് ക്യാമ്പിന്റെ കാലാവധി രണ്ടുമാസം ദീർഘിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.ടേബിൾ ടെന്നീസ്,ആർച്ചറി,സ്ക്വാഷ് എന്നീ കായികയിനങ്ങളിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ മേഖലകളിൽ വിദഗ്ദ്ധരായ താരങ്ങളാണ് ക്ലാസുകൾ നയിക്കുന്നത്.ടേബിൾ ടെന്നിസിന് 1000 രൂപ,അർച്ചറിക്കും സ്ക്വാഷിനും 2000 രൂപ എന്നിങ്ങനെയാണ് അഡ്മിഷൻ ഫീസ് ക്രമം.8 മുതൽ 20 വയസ് വരെയുള്ളവർക്ക് സ്ക്വാഷിലും 8 മുതൽ 35 വയസ് വരെയുള്ളവർക്ക് ടേബിൾ ടെന്നിസിലും 8 വയസ് മുതലുള്ളവർക്ക് അമ്പെയ്ത്തിലുമാണ് പരിശീലനം.കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 9946797022,7907711474.