തിരുവനന്തപുരം: സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോതു ഉയര്‍ന്നു. ഇതോടെ കേരളത്തില്‍ മാത്രം അള്‍ട്രാ വയലറ്റ് ഇന്‍ഡെക്സ് 12 ആയി.തുടര്‍ന്ന് സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. 12 മുതല്‍ രണ്ടു മണിവരെ പുറത്തിറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കണം. ചൂട് 40 ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഏറ്റവും കൂടുതല്‍ ചൂട് പാലക്കാട്ട് അനുഭവപ്പെടും.