തിരുവനന്തപുരം; രാജ്യത്ത് വീണ്ടും ഇന്ധനവില ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂടി. ഇന്ന് കൊച്ചിയിലെ വില പെട്രോള്‍ 111.28, ഡീസല്‍ 98.29.
11 ദിവസത്തിനിടെ പെട്രോളിന് 6.98 രൂപയും ഡീസലിന് 6.74 രൂപയുമാണു കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസൽ വില 100 കടന്നു.