വിദ്യാര്‍ത്ഥികളില്‍ പരീക്ഷ പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ ‘പരീക്ഷ പേ ചര്‍ച്ച’ പരിപാടിയുടെ ഭാഗമായി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊച്ചിയില്‍ എത്തും. പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 11 ന് എറണാകുളം സെന്റ്. തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി ഗവര്‍ണര്‍ സംവദിക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 1 നാണ് പരീക്ഷ പേ ചര്‍ച്ച എന്ന പേരില്‍ ആശയ വിനിമയ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും സംവദിക്കും. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പരീക്ഷാ സമ്മര്‍ദ്ദവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രധാന മന്ത്രി മറുപടി പറയും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വെള്ളിയാഴ്ച കൊച്ചിയില്‍
.