തൃശ്ശൂര്‍ : വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. വലക്കാവ് സ്വദേശി സന്തോഷ് , മാടക്കത്തറ സ്വദേശി മനോജ് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസാണ് ഇരുവരും ചേര്‍ന്ന് ഗേറ്റ് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റത്. അരണാട്ടുകരയിലെ വില്ലേജ് ഓഫീസിന്റെ ഗേറ്റ് ആണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. ഇത് ചിയ്യാരത്തെ ആക്രിക്കടയില്‍ കൊണ്ടുപോയി വിറ്റു. രാവിലെ വില്ലേജ് ഓഫീസില്‍ എത്തിയ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പരാതിയില്‍ വെസ്റ്റ് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയത്. ഇവര്‍ ഗേറ്റുമായി പോയ പെട്ടി ഓട്ടോയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.