ഇടുക്കി; ചിന്നക്കനാലിൽ കട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. സിങ്കുകണ്ടം കൃപാ ഭവനിൽ ബാബു (60 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. സിങ്കുകണ്ടം സ്കൂൾ- ചെക്ക്ഡാം റോഡിന് സമീപമുള്ള വീടിന് മുമ്പിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. രാത്രി 12 മണിയോടെ മേഖലയിലെത്തി നിലയുറപ്പിച്ച കാട്ടാന വഴിയറിയാതെ ബാബുവിന്റെ വീടിന് സമീപം നിലയുറപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.രാവിലെ നടക്കുവാനിറങ്ങിയ ബാബുവിനെ കാട്ടാന പിന്നിൽ നിന്നെത്തി ആക്രമിക്കുകയായിരുന്നു.