തിരുവനന്തപുരം ; സംസ്ഥാനത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. എസ്.എസ്.എൽ.സി പരീക്ഷകള്‍ നാളെയാണ് ആരംഭിക്കുക. പരീക്ഷാനടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു. ഏപ്രില്‍ 26 വരെയാണ് പരീക്ഷ. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2,005 കേന്ദ്രങ്ങളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ 389 കേന്ദ്രങ്ങളിലുമാണ് നടക്കുന്നത്.